സോളാർ ലൈറ്റിന്റെ ബാറ്ററി മോഷണം: രണ്ടുപേർ അറസ്റ്റിൽ
സോളാർ ലൈറ്റിന്റെ ബാറ്ററി മോഷണം: രണ്ടുപേർ അറസ്റ്റിൽ
പൊൻകുന്നം: സോളാർ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. ചിറക്കടവ് കോയിപ്പള്ളി കോളനി ഭാഗത്ത് കോയിപ്പള്ളിൽ വീട്ടിൽ അർജുൻ വിനോദ് (19), കോയിപ്പള്ളി കോളനി വാഴപ്പറമ്പിൽ വീട്ടിൽ വി.വി.സുരേഷ് കുമാർ (27) എന്നിവരെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം പുലർച്ചെ കൊപ്രക്കളം ഭാഗത്ത് സ്ഥാപിച്ചിരുന്ന സോളാർ ലൈറ്റുകളുടെ ബാറ്ററി മോഷ്ടിച്ച് ഓട്ടോറിക്ഷയിൽ കടന്നുകളയുകയായിരുന്നു.