യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

കാ​ഞ്ഞി​ര​പ്പ​ള്ളി: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി കൂ​വ​പ്പ​ള്ളി ക​രി​പ്ലാ​വ് ഭാ​ഗ​ത്ത് കൊ​ല്ലം കു​ന്നേ​ൽ ബ്ല​സ​ൺ കെ. ​ലാ​ലി​ച്ചനെ (30) ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം ത​ന്‍റെ വീ​ട്ടി​ലെ​ത്തി സ​ഹോ​ദ​ര​നെ​യും പി​താ​വി​നെ​യും ചീ​ത്ത വി​ളി​ക്കു​ക​യും സ​ഹോ​ദ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ള്‍ താ​ൻ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന എ​യ​ർ​ഗ​ൺ കാ​ണു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഇ​വ​രു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും തു​ട​ർ​ന്ന് ക​യ്യി​ൽ ക​രു​തു​ന്ന ക​ത്തി​യെ​ടു​ത്തു സ​ഹോ​ദ​ര​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യെത്തു​ട​ർ​ന്നു കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ൽ ഇ​യാ​ളെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ നി​ർ​മ​ൽ ബോ​സ്, എ​എ​സ്ഐ മ​നോ​ജ്, സി​പി​ഒ​മാ​രാ​യ ബി​നു, ശ്രീ​രാ​ജ്, പ്ര​ദീ​പ്, അ​രു​ൺ, പീ​റ്റ​ർ, വി​മ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page