കറുകച്ചാലിൽ ഹോട്ടൽ തൊഴിലാളിയുടെ കുത്തേറ്റ് ചികിത്സായിലായിരുന്ന ഉടമ മരിച്ചു
കോട്ടയം: കറുകച്ചാലിൽ ഹോട്ടൽ തൊഴിലാളിയുടെ കുത്തേറ്റ് ചികിത്സായിലായിരുന്ന ഉടമ മരിച്ചു. വേലിക്കര സ്വദേശി രഞ്ജിത്താണ് മരിച്ചത്. കറുകച്ചാൽ ദൈവം പടിയിൽ പ്രവർത്തിക്കുന്ന ചട്ടിയും തവിയും എന്ന ഹോട്ടലിന്റെ ഉടമയാണ് ഇയാൾ. ഇയാളുടെ ഹോട്ടലിലെ തൊഴിലാളിയായ കറുകച്ചാൽ കൂത്രപ്പള്ളി സ്വദേശി കൈനിക്കര ജോസാണ് ഇന്നലെ രാത്രിയിൽ രഞ്ജിത്തിനെ കുത്തിയത്.
തൊഴില്‍ത്തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ പ്രതിയായ ജോസിനെ പോലീസ് അറെസ്റ്റ് ചെയ്തു