സേഫ്സോണ്‍ പദ്ധതിയുടെ കണ്ട്രോള് റൂം എരുമേലിയില്‍ ഉദ്ഘാടനം ചെയ്തു.
2023- 2024 മണ്ഡല മകരവിളക്ക് പ്രമാണിച്ചു മോട്ടോർ വാഹനം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന Safe Zone പദ്ധതിയുടെ എരുമേലി കണ്ട്രോൾ റൂം ശബരി ഹോംസ് എരുമേലിയിൽ കോട്ടയം RTO ശ്രീ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു, എരുമേലി സേഫ് സോൺ ചീഫ് കൺട്രോളിങ് ഓഫീസർ ഷാനവാസ് കരിം ജോയിന്റ് ആർ. ടി. ഓ. അധ്യക്ഷനായിരുന്നു കോട്ടയം ജോയിന്റ് ആർ. ടി. ഓ. ജയരാജ്, അനീഷ് കുമാർ ജി MVI, ജയപ്രകാശ് MVI, ആശാകുമാർ MVI,വെൽ ഗൗതം MVI,ഷാജി വർഗീസ് MVI, സുരേഷ് കുമാർ AMVI, സെബാസ്റ്റ്യൻ AMVI, ടിനേഷ് മോൻ സി. വി. AMVI, മറ്റ് മോട്ടോർ വാഹനം ഉദ്യോഗസ്ഥർ, റെജി എ സലാം ഡ്രൈവർ എന്നിവർ സന്നിഹിതർ ആയിരുന്നു. വർക്ക് ഷോപ്പ് അസോസിയേഷൻ അംഗങ്ങൾക്ക് വേണ്ട നിർദേശങ്ങളും നൽകി. പൊൻകുന്നം – എരുമേലി, എരുമേലി – കണമല, എരുമേലി – മുണ്ടക്കയം റൂട്ടിൽ 24 മണിക്കൂറും പെട്രോളിങ്ങും, ബ്രേക്ക് ഡൌൺ ആയ വാഹനത്തിന് വേണ്ട സഹായം, അപകടത്തിൽ പെടുന്ന വാഹനങ്ങൾ വേണ്ട സഹായം ഉണ്ടായിരയിരിക്കുന്നതാണ്, കൺട്രോൾ റൂം നമ്പർ 94-963-67974.