ഇഞ്ചിയാനിയിൽ യുവാവിനെ കുത്തികൊന്ന കേസ്സിലെ പ്രതിയുടെ വീടിന് തീയിട്ടു
മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവിനെ കുത്തികൊന്ന കേസ്സിലെ പ്രതിയുടെ വീടിന് തീയിട്ടു. ഇന്ന് പുലർച്ചെ നാട്ടുകാരാണ് വീട് തീ കത്തിയ നിലയിൽ കണ്ടത്. യുവാവിനെ കൊലപ്പെടുത്തിയ ബിജോയി. നാട്ടിലെ പൊതുശല്യമായിരുന്നു എന്നാണ് ഇന്നലെ നാട്ടുകാർ മാധ്യമങ്ങളോട് പ്രതികരിച്ചത് . ഇയാളുടെ പേരിൽ പതിനഞ്ചോളം കേസുകൾ ഉണ്ടായിരുന്നു. പ്രത്യേകിച്ച് കാരണങ്ങളൊന്നും കൂടാതെ നാട്ടുകാരോട് പ്രശ്നങ്ങളുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു ഇയാൾ എന്നാണ് പറയുന്നത്.