അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തിനെതിരേ എസ് ഡി പി ഐ. പ്രകടനം നടത്തി
പാറത്തോട്:
സർവ്വ ദേശീയ സമൂഹം ഭീകര വംശീയ രാഷ്ട്രമായി കരുതി പോരുന്ന ഇസ്രയേലിനെ
നിരുപാധികം പിന്തുണക്കുന്ന നരേന്ദ്ര മോഡി രാജ്യത്തിന്റെ പൊതു താൽപര്യത്തെയാണ് ഇല്ലായ്മ
ചെയ്യുന്നതെന്നും
സാമ്രാജ്യത്വവും സയണിസ്റ്റ് ഭീകരതയും
ഹിന്ദുത്വ ഫാഷിസവും
കൈകോർക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അമേരിക്കൻ വിദേശ സെക്രട്ടറിയുടെ ഇന്ത്യൻ സന്ദർശനമെന്നും എസ്.ഡി.പി.ഐ ‘ജില്ലാ കമ്മിറ്റി അംഗം നിസ്സാം പായിപ്പാട് പറഞ്ഞു.
ഇസ്രയേൽ നിന്ന് ആയുധം മാത്രമല്ല അപകടകരമായ ആശയം കൂടി ഇറക്കുമതി ചെയ്യുന്നതിന്റെ നേർസാക്ഷ്യമാണ് രാജ്യത്ത് പതഞ്ഞ് പൊങ്ങുന്ന വെറുപ്പിന്റെ
രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീനില്‍ സയണിസ്റ്റുകള്‍ നടത്തുന്ന വംശഹത്യയ്ക്കിടെ അവര്‍ക്ക് ആയുധവും പിന്തുണയും നല്‍കുന്ന അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തിനെതിരേ എസ് ഡി പി ഐ ദേശ വ്യാപകമായി നടത്തുന്ന പ്രധിഷേധ പരിപാടികളുടെ ഭാഗമായി പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ പാറത്തോട്സംഘടിപ്പിച്ച പ്രതിഷേധപരിപാടി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്ഡിപിഐ പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡണ്ട് അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, വൈസ് പ്രസിഡൻ്റ സുനീർ പാറത്തോട്,ജില്ലാ കമ്മിറ്റി അംഗം നസീമ ഷാനവാസ് എന്നിവർ സംസാരിച്ചു.