ഡയാലിസിസ് ടെക്നീഷ്യൻ ,കുക്ക്, സെക്യൂരിറ്റി ഒഴിവ്
ഡയാലിസിസ് ടെക്നീഷ്യൻ
അഭിമുഖം നവംബർ 13ന്
കോട്ടയം: പാലാ കെ.എം. മാണി സ്മാരക ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു. സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ഡയാലിസിസ് ടെക്നീഷ്യൻ ഡിഗ്രി കോഴ്സ് പാസായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും പകർപ്പുകളും അപേക്ഷയും സഹിതം നവംബർ 13ന് രാവിലെ 11ന് അഭിമുഖത്തിന് എത്തണം. വിശദവിവരത്തിന് ഫോൺ: 04822 215154.
കുക്ക്, സെക്യൂരിറ്റി ഒഴിവ്
കോട്ടയം: വനിത-ശിശുവികസന വകുപ്പിന്റെയും ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രമോഷൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ എൻട്രി ഹോമിലേക്ക് കുക്ക്, സെക്യൂരിറ്റി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കുക്കിന് അഞ്ചാം ക്ലാസും സെക്യൂരിറ്റിക്ക് എസ്.എസ്.എൽ.സിയുമാണ് യോഗ്യത. സമാന തസ്തികകളിൽ പരിചയമുള്ള സ്ത്രീകൾക്ക് നവംബർ 14നകം hr.kerala@hIfppt.org എന്ന വിലാസത്തിൽ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 9447750004.