കോരുത്തോട്ടില്‍ വനംവകുപ്പ് എത്തിച്ച പന്നികളില്‍ ഒന്നിനെ വെടിവെച്ചുകൊന്നു
കോരുത്തോട്ടില്‍ വനംവകുപ്പ് എത്തിച്ച
പന്നികളില്‍ ഒന്നിനെ വെടിവെച്ചുകൊന്നു
മുണ്ടക്കയം: പമ്പയില്‍ നിന്നും പിടികൂടി വനംവകുപ്പ് നേതൃത്വത്തില്‍ കോരുത്തോട്ടില്‍ ഇറക്കിവിട്ട പന്നികളിലൊന്നിനെ വെടിവെച്ചുകൊന്നു.നാട്ടിലിറങ്ങുന്ന പന്നികളെ കൊല്ലുവാന്‍ ഉത്തരവിടാനുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ചു കൊണ്ടാണ് ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് പന്നിയെ വെടിവെച്ചിട്ടത്.വെടിവെച്ചു കൊന്ന പന്നിയെ വനംവകുപ്പിന് കൈമാറും.