കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മൃതദേഹം മാറി നല്കി
കോട്ടയം : കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മൃതദേഹം മാറി നല്കി. ബന്ധുക്കള്‍ എത്തിയപ്പോള്‍ കിട്ടിയത് മറ്റൊരു മൃതദേഹം. മാറി നല്കിയ മൃതദേഹം ദഹിപ്പിച്ചതായി ആശുപത്രിയുടെ വിശദീകരണം. പരാതി
കാഞ്ഞിരപ്പള്ളി മേരി ക്വിന്‍സ് ആശുപത്രിക്കെതിരെ . കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശിനി ശോശാമ്മ (86) യുടെ മൃതദേഹമാണ് മാറി ദഹിപ്പിച്ചത്.ഇവരുടെ മൃതദേഹം ഇന്ന് കൂട്ടിക്കല്‍ സി എസ് ഐ പള്ളിയില്‍ സംസ്കരിക്കുവാനിരിക്കുകയായിരുന്നു. ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങുവാനെത്തിയപ്പോഴാണ് മാറിപോയതായി കതണ്ടെത്തിയത്. ചിറക്കടവ് സ്വദേശിനിയായ ചന്ദ്രമതിയുടെ മൃതദേഹവുമായാണ് മാറിപ്പോയതായാണ് അറിയുവാന്‍ കഴിയുന്നത്. ആശുപത്രിയില്‍ ബന്ധുക്കളുടെ വന്‍ പ്രതിഷേധം നടക്കുകയാണ്