ഈരാറ്റുപേട്ടക്കെതിരായ പോലീസ് റിപ്പോർട്ട് എസ്.ഡി.പി.ഐ. ജനകീയ പ്രതിഷേധ സമ്മേളനം നടത്തി
ഈരാറ്റുപേട്ടക്കെതിരായ പോലീസ് റിപ്പോർട്ട് എസ്.ഡി.പി.ഐ. ജനകീയ പ്രതിഷേധ സമ്മേളനം നടത്തി.
ഈരാറ്റുപേട്ട: സിവിൽ സ്‌റ്റേഷൻ നിർമ്മാണത്തിനായി ഈരാറ്റുപേട്ട പോലിസ് സ്റേഷന് സമീപം ഉള്ള റവന്യു വകഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പോലിസ് സൂപ്രണ്ട് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ഈരാറ്റുപേട്ടയെ തീവ്രവാദ കേന്ദ്രം എന്ന് അപമാനിച്ച നടപടിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമ്മേളനം
മുട്ടം ജംഗ്ഷനിൽ നടത്തി..എസ്.ഡി. പി. ഐ .സംസ്ഥാന സമിതി അംഗം ജോർജ് മുണ്ടക്കയം ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സി.എച്ച്.ഹസീബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.കെ.മജീദ് , ജില്ലാ ട്രഷറർ.കെ.എസ് ആരിഫ്,ജില്ലാ കമ്മിറ്റി അംഗം.സഫീർ കുരുവനാൽ, വി.എസ് ഹിലാൽ, ഹലീൽ തലപള്ളിൽ എന്നിവർ പ്രസംഗിച്ചു.