കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അയ്യപ്പഭക്തർക്ക് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തും
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അയ്യപ്പഭക്തർക്ക് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തും.
കാഞ്ഞിരപ്പള്ളി – ശബരിമല മണ്ഡല മകരവിളക്കുകളോടനുബന്ധിച്ച് അയ്യപ്പ ഭക്തന്മാർക്ക് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽഅടിയന്തിര ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുവാനും പ്രത്യേക വാർഡ് അനുവദിക്കാനും തീരുമാനമായി. അഖില ഭാരത അയ്യപ്പ സേവാ സംഘം പൊൻകുന്നം യൂണിയൻ ഭാരവാഹികൾ
ആശുപത്രി സൂപ്രണ്ട് ഡോ: നിഷ. കെ. മൊയ്തീനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
പൊൻകുന്നം യൂണിയൻ പ്രസിഡണ്ട് അഡ്വ : എം എസ്സ് മോഹൻ . ദേശിയ സെക്രട്ടറി പി.പി. ശശിധരൻ നായർ , വർക്കിംങ് പ്രസിഡണ്ട് മുരളി കുമാർ, ശാഖാ സെക്രട്ടറി കെ.റ്റി. ബാബു, അലക്സാണ്ടർ , രാജീവ് എന്നിവർ പങ്കെടുത്തു.