വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
എരുമേലി: വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി 40 ഏക്കർ ഭാഗത്ത് കരിപ്പാത്തോട്ടത്തിൽ വീട്ടിൽ അമൽ ബോസ് (25) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തും ചേർന്ന് കഴിഞ്ഞദിവസം രാത്രി 10:00 മണിയോടുകൂടി വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചുകയറി ഇവരോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിഎം.അനിൽകുമാറിൻ്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇയാൾക്കെതിരെ എസ്.സി /എസ്.റ്റി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റ് പ്രതിക്കായുള്ള തിരച്ചിൽ ശക്തമാക്കി.