കാട്ടുപന്നികളെ തുറന്നുവിട്ട വനംവകുപ്പ് അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു
കോരുത്തോട് പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപന്നികളെ തുറന്നുവിട്ട വനംവകുപ്പ് അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. ചൊവ്വാഴ്ച രാത്രിയാണ് ചെന്നപ്പാറയിൽ ജനവാസ കേന്ദ്രത്തിന് അടുത്ത് പമ്പയിൽ നിന്നും പിടികൂടിയ കാട്ടുപന്നികളെ വലിയ ലോറികളിൽ എത്തിച്ചു തുറന്നുവിട്ടത് .
ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വീഡിയോ പകർത്തുകയായിരുന്നു. സംഭവം പുറത്തായതോടെ വനംവകുപ്പിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത് . ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നൽകിയതായി സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാരൂടെ നേതൃത്വത്തിൽ കോരുത്തോട് പള്ളിപ്പടിയിൽ നിന്നും ടൗണിലേക്ക് പ്രകടനം നടത്തി