പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ വീണ് യുവതിയെ കാണാതായി
പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ വീണ് യുവതിയെ കാണാതായി
പത്തനംതിട്ട: എരുമേലി ചാത്തൻതറയ്ക്ക് സമീപം പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ വീണ് യുവതിയെ കാണാതായി. ചാത്തൻതറ സ്വദേശിനി കരിങ്ങാമാവിൽ അരവിന്ദിന്‍റെ ഭാര്യ ടെസി(29)യെ ആണ് കാണാതായത്.
ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. യുവതി വെള്ളത്തിൽ വീണതാണോ ചാടിയതാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.
അതേയസമയം, കനത്ത മഴയെത്തുടർന്ന് പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മുൻപും ഇവിടെ നിരവധി പേർ അപകടത്തിൽപെട്ടിട്ടുണ്ട്