മുണ്ടക്കയം ടൗണിൽ ഞായറാഴ്ച പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ പഴയ കർഷക ഓപ്പൺ മാർക്കറ്റ് കെട്ടിടം കത്തി നശിച്ചു
മുണ്ടക്കയം ടൗണിൽ ഞായറാഴ്ച പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ പഴയ കർഷക ഓപ്പൺ മാർക്കറ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനയുടെ പ്ലാസ്റ്റിക് സൂക്ഷിക്കുന്ന എം സി എഫ് കത്തി നശിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതിനായി വേർതിരിച്ച് സൂക്ഷിച്ച പ്ലാസ്റ്റിക്കിനാണ് ആദ്യം തീ പിടിച്ചത്. പിന്നീട് തീ മുകൾ നിലയിലേക്കും പടരുകയായിരുന്നു. ഓപ്പൺ മാർക്കറ്റ് പ്രവർത്തനം നിലച്ചതിനെ തുടർന്ന് കുറച്ചുകാലമായി ഇവിടം രാത്രികാലങ്ങളിൽ ലഹരി സംഘങ്ങളുടെ വിഹാര കേന്ദ്രമായിരുന്നു. ഇവരിൽ ആരെങ്കിലുമോ പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിൽ എതിർപ്പുള്ള ആരെങ്കിലുമൊ തീയിട്ടതകാനാണ് സാധ്യത . സംഭവത്തിൽ കെട്ടിടം പൂർണമായി കത്തി നശിച്ച് ഉപയോഗശൂന്യമായി