മുള വെട്ടാൻ എത്തിയ സംഘത്തിലെ മണിമലയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
എരുമേലി: കൊരട്ടി പഴയ പള്ളിക്കു സമീപം മണിമല ആറ്റുതീരത്തുനിന്നും മുള വെട്ടാൻ എത്തിയ സംഘത്തിലെ മണിമലയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.റാന്നി ആങ്ങംമുഴി സ്വദേശി സന്തോഷ് (42) ആണ് മരിച്ചത് . ഇന്ന് രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ മുള വെട്ടി ഒഴുക്കിയ സ്ഥലത്തിന് അടുത്തുനിന്ന് തന്നെ യാണ് ഒൻപതു മണിയോടെ മൃതദേഹം കണ്ടെത്തിയത്.മുള വെട്ടി ആറ്റിലൂടെ ഒഴുക്കി സംഘത്തിലെ മറ്റു രണ്ടു പേർ ഓട്ടോയിൽ മടങ്ങിയിരുന്നു.മുളയുമായി സന്തോഷ് ആറ്റിലൂടെയാണ് മടങ്ങിയത്.മുള അടുപ്പിക്കുന്ന കടവിൽ മുന്നേ ഓട്ടോയിൽ എത്തിയ സംഘത്തിന് മുള മാത്രം ഒഴുകിയെത്തുന്നതാണ് കാണാനായത്. സന്തോഷിനായി രാത്രി വൈകിയും പോലീസും അഗ്നി സുരക്ഷാ സേനയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.മതിയായ വെളിച്ച സംവിധാനങ്ങളോ മോട്ടോർ സംവിധാനമുള്ള ഇല്ലാതെയുള്ള ഔദ്യോ ഗിക സംഘങ്ങളുടെ തിരച്ചിൽ പ്രേതിഷേധത്തിന് കാരണാമായി.