തടി ഇറക്കുന്നതിനിടെ അപകടം. മുണ്ടക്കയം സ്വദേശി ആലപ്പുഴയിൽ മരിച്ചു
ആലപ്പുഴ കായംകുളത്ത് ലോറിയിൽ നിന്ന്
തടിയിറക്കുന്നതിനിടെ അപകടം. പുളിമുക്ക്
ജംക്ഷന് സമീപത്തുള്ള തടിമില്ലിലാണ് പുലർച്ചെ
നാലുമണിയോടെ അപകടമുണ്ടായത്. മുണ്ടക്കയം
സ്വദേശിയായ ജോസഫ് തോമസ് (56) (കണിയാരശേരി ബെന്നി)
മരിച്ചത്. ലോറിയിൽ നിന്നും മില്ലിലേക്ക്
ഇറക്കുന്നതിനിടെ മറിഞ്ഞുവീണ
തടിക്കടിയിലേക്ക് ജോസഫ് പെടുകയായിരുന്നു.
ഉടൻ തന്നെ അഗ്നിരക്ഷാസേന എത്തി
ഹൈഡ്രോളിക് യന്ത്രം ഉപയോഗിച്ച് തടി ഉയർത്ത
ആളെ പുറത്തെടുത്ത് കായംകുളം താലൂക്ക്
ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ
രക്ഷിക്കാനായില്ല.