മുണ്ടക്കയം കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ മോഷണശ്രമം
മുണ്ടക്കയം കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ മോഷണശ്രമം
മുണ്ടക്കയം: മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ മോഷണശ്രമം.newsmundakayam തിങ്കളാഴ്ച രാത്രി പത്തേമുക്കാലോടുകൂടിയാണ് മോഷണ ശ്രമം ഉണ്ടായത്. newsmundakayam രാത്രി ഓഫീസിൽ തങ്ങുന്ന പെരിന്തൽമണ്ണ ബസിന്റെ ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് ഓഫീസിന്റെ വാതിലിന്റെ ഓടാമ്പൽ വളച്ച് അകത്തു കയറാൻ ശ്രമിച്ച മോഷ്ടാവ് ജീവനക്കാർ എത്തിയതോടുകൂടി ഓടി രക്ഷപ്പെടുകയായിരുന്നു. newsmundakayam കഴിഞ്ഞ ദിവസങ്ങളിൽ ഓഫീസ് പരിസരത്ത് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായിരുന്നു എന്ന് ജീവനക്കാർ പറയുന്നു. മോഷണശ്രമം സംബന്ധിച്ച് മുണ്ടക്കയം പോലീസിൽ പരാതി നൽകി