തുടര്‍ച്ചയായ അവധി ദിവസങ്ങള്‍.മുണ്ടക്കയത്ത് പൊതുസ്ഥലം കയ്യേറാന്‍ നീക്കം.അധികൃതരുടെ മൗനസമ്മതമെന്ന് ആക്ഷേപം
തുടര്‍ച്ചയായ അവധി ദിവസങ്ങള്‍.മുണ്ടക്കയത്ത് പൊതുസ്ഥലം കയ്യേറാന്‍ നീക്കം.അധികൃതരുടെ മൗനസമ്മതമെന്ന് ആക്ഷേപം
മുണ്ടക്കയം: തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ മുതലെടുത്ത് മുണ്ടക്കയത്ത് പൊതുസ്ഥലം കയ്യേറാന്‍ നീക്കം. മുണ്ടക്കയം ടൗണില്‍ ഗ്യാലക്‌സി ജംഗ്ഷനും പോസ്റ്റ് ഓഫീസ് ജംഗ്ഷനും ഇടയില്‍ ബാറിനു മുന്നിലുള്ള ഭാഗത്ത് മുന്‍പ് ആറ്റുതീരം കെട്ടിയെടുക്കുവാന്‍ ശ്രമിച്ചപ്പോള്‍ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു.മുക്കാല്‍ ഭാഗത്തോളം നിര്‍മ്മാണെ പൂര്‍ത്തിയാക്കിയ കല്‍കെട്ടിന്റെ ബാക്കി ഭാഗമാണ് അവധി ദിവസങ്ങള്‍ മുതലെടുത്ത് ഞായറാഴ്ച രാവിലെ മുതല്‍ നിര്‍മ്മാണം തുടങ്ങിയത്. വിവരമറിഞ്ഞ് നാട്ടുകാര്‍ ഇടപെടുകയും മാധ്യമ പ്രവര്‍ത്തകര്‍ ചിത്രം പകര്‍ത്തുകയും ചെയ്തതോടെ നിര്‍മ്മാണം അവസാനിപ്പിക്കുകയായിരുന്നു. അതേ സമയം ഗ്രാമപഞ്ചായത്ത് അധികൃതരെ പലരും ബന്ധപ്പെട്ടപ്പോള്‍ കാര്യമായ പ്രതികരണം ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്