ശബരിമല അവലോകനയോഗം എരുമേലിയിൽ ഇന്ന്
ശബരിമല അവലോകനയോഗം എരുമേലിയിൽ ഇന്ന്
എരുമേലി : മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ശബരിമല തീർത്ഥാടന മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഇന്ന് രാവിലെ 10.30 ന് എരുമേലി ദേവസ്വം ഹാളിൽ അവലോകനയോഗം ചേരുന്നതാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. അവലോകന യോഗത്തിൽ ജില്ലാ കളക്ടർ വി.
വിഘ്നേശ്വരി ഐഎഎസ്, ദേവസ്വം ബോർഡ് ഭാരവാഹികൾ, മറ്റ് ബന്ധപ്പെട്ട എല്ലാ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെയും ഉന്നതല ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, അയ്യപ്പ സേവാസമാജം, അയ്യപ്പ സേവാ സംഘം, വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യാപാരി വ്യവസായി സമിതി, എരുമേലി ജമാഅത്ത് കമ്മിറ്റി തുടങ്ങി തീർത്ഥാടനത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളിൽ ഭാഗവാക്കാകേണ്ട എല്ലാവരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
കൂടാതെ അപകട സാഹചര്യങ്ങൾ മുൻനിർത്തി കണമല അട്ടിവളവിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് മുൻകരുതലുകൾ സ്വീകരിക്കുന്നതിനും, ഗതാഗത തിരക്ക് ഒഴിവാക്കുന്നതിന് ബദൽ പാതകൾ പരിഗണിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. തീർത്ഥാടനകാലം ഭക്തജനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും കുറ്റമറ്റ രീതിയിൽ ഒരുക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു .