കോട്ടയം എരുമേലി അട്ടിവളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു
കോട്ടയം: എരുമേലി അട്ടിവളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു
കർണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ നിരവധി അയ്യപ്പഭക്തർക്ക് പരിക്കേറ്റു. സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. ബുധനാഴ്ച പുലർച്ചെ ആറരയോടെയാണ് എരുമേലി കണമല അട്ടിവളവിൽ അപകടം ഉണ്ടായത്. ശബരിമലയിലേയ്ക്ക് പോകുകയായിരുന്ന കർണ്ണാടക സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസാണ് നിയന്ത്രണം നഷ്ടമായി മറിഞ്ഞത്. അപകട വിവരം അറിഞ്ഞ് എരുമേലി പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.