വാറണ്ട് നടപ്പാക്കാൻ എത്തിയ എരുമേലി എസ് ഐക്ക് പ്രതിയുടെ മർദ്ദനം
വാറണ്ട് നടപ്പാക്കാൻ എത്തിയ എരുമേലി എസ്
ഐക്ക് പ്രതിയുടെ മർദ്ദനം.
എരുമേലി :വാറണ്ട് നടപ്പാക്കാൻ എത്തിയ എരുമേലി എസ്ഐക്ക് പ്രതിയുടെ മർദ്ദനം.എലിവാലിക്കരയിലാണ് സംഭവം. കോടതി വാറണ്ട് പുറപ്പെടുവിച്ച എലിവാലിക്കര സ്വദേശി കീച്ചേരിൽ വി ജി ശ്രീധരനാണ് വനിതാ എസ് ഐക്കെതിരെ ആക്രമണത്തിന് മുതിർന്നത്. മുൻപ് പലപ്രാവശ്യം വാറണ്ടുമായി ചെന്നപ്പോളും ഇയാൾ പോലീസുകാരെ ചീത്ത വിളിച്ച് ഓടിക്കുകയായിരുന്നു. പിന്നീട് എസ്പിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അറസ്റ്റ്
ചെയ്യാൻ പോലീസ് എത്തിയത്. 2013ൽ
അയൽക്കാരിയായ യുവതിയെ തല്ലി
പരിക്കേൽപ്പിച്ച കേസിലായിരുന്നു ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടായത്