കോട്ടയത്തിന്റെ മലയോരമേഖലയില്‍ കനത്തമഴ ഉരുൾപൊട്ടൽ
കോട്ടയത്തിന്റെ മലയോരമേഖലയില്‍ കനത്തമഴ ഉരുൾപൊട്ടൽ
കോട്ടയം ജില്ലയുടെ മലയോരമേഖലയില്‍ കനത്തമഴ.തലനാട് വെള്ളാനിയില്‍ ഉരുള്‍പൊട്ടലുണ്ടായി. തീക്കോയി, തലനാട്, അടുക്കം ഭാഗങ്ങളിലും മണിക്കൂറുകളായി ശക്തമായ മഴ പെയ്യുകയാണ്. തീക്കോയി വില്ലേജിൽ വെളിക്കുളം സ്കൂളിൽ ക്യാമ്പ് തുറന്നിട്ടുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല മീനച്ചിലാറിന്റെ കൈവഴികളില്‍ ശക്തമായ ഒഴുക്ക് അനുഭവപ്പെടുന്നുണ്ട്. കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു