സര്‍വീസ് പെന്ഷന് കാര്‍ക്ക് അനുവദിച്ച ശമ്പള കമ്മീഷന് കുടിശിഖയും 18 ശതമാനം ഡി.എ.യും നല്‍കണമെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് യൂനിയന്‍ മുണ്ടക്കയം യൂനിറ്റ്
മുണ്ടക്കയം: സര്‍വീസ് പെന്ഷന് കാര്‍ക്ക് അനുവദിച്ച ശമ്പള കമ്മീഷന് കുടിശിഖയും 18 ശതമാനം ഡി.എ.യും നല്‍കണമെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് യൂനിയന്‍ മുണ്ടക്കയം യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. മിനിമം പെന്ഷന് വാങ്ങുന്ന നിത്യ രോഗികളായ പെന്ഷന് കാരോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തില്‍ കെ.പി. നാസറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. യോഗം എന്‍.എം. ആന്റണി ഉദ്ഘാടനം ചെയ്തു.