എരുമേലി മുക്കൂട്ടുതറയില്‍ നിന്നും പഴകിയ ഇറച്ചി പിടികൂടി.നാല്‍പ്പത്തിനാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

എരുമേലി: എരുമേലിയിലും മുക്കൂട്ടുതറയിലും കടകളിൽ ആര്യോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മുക്കൂട്ടുതറ ജംഗ്ഷനിൽ പ്രവർത്തിച്ചു വരുന്ന കോൾഡ് സ്റ്റോറേജിൽ നിന്നും എട്ടു കിലോയോളം ചീഞ്ഞളിഞ്ഞ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു ഈ കടയ്ക്ക് ലൈസൻസും, ഹെൽത്ത് കാർഡും ഇല്ലാതെ നാളുകളായി പ്രവർത്തിച്ചു വരികയാണെന്നു കണ്ടെത്തി. സ്ഥാപനം അടച്ചുപൂട്ടുകയും സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു. ഈ പ്രദേശത്തു പ്രവർത്തിക്കുന്ന ഒരു ലാബിൽ കാലാവധി തീർന്ന റീ ഏജൻസ് ഉപയോഗിച്ച് പരിശോധനകൾ നടത്തുന്നതായി കണ്ടെത്തി. പരിശോധനയിൽ പുകയില നിരോധിത ബോർഡ് സ്ഥാപിക്കാത്ത 49 കടകളിൽ നിന്നും 9800 രൂപാ ഫൈൻ ഈടാക്കുകയും 44 കടകൾക്ക് നോട്ടീസും നൽകി

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page