ടി ആര്‍ & ടി എസ്റ്റേറ്റിലെ വന്യമൃഗശല്യത്തില്‍ പരിഹാരം ആവശ്യപ്പെട്ട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ അടക്കമുള്ള വന വകുപ്പ് ഉദ്യോഗസ്ഥരെ എസ്‌റ്റേറ്റിനുള്ളില്‍ തടഞ്ഞു
മുണ്ടക്കയം പെരുവന്താനം പഞ്ചായത്തിലെ ടി ആർ & ടി എസ്റ്റേറ്റിലെ വന്യമൃഗശല്യത്തിൽ പരിഹാരം ആവശ്യപ്പെട്ട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ അടക്കമുള്ള വന വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചിരിക്കുന്നു.
പഞ്ചായത്തിലെ സി പി എം അംഗങ്ങളാണ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചിരിക്കുന്നത്.
കടുവയാണ് ആക്രമണം വിതയ്ക്കുന്നതെന്നും ഇവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നുമാണ് ആവശ്യം.
എസ്റ്റേറ്റിനുള്ളിലാണ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചിരിക്കുന്നത്.