പാറത്തോട് മുക്കാലിയിൽ റബ്ബർ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞിരപ്പള്ളി: പാറത്തോട് മുക്കാലിയിൽ റബ്ബർ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ തടിപ്പണികൾ ചെയ്തുവരുന്ന യുവാവാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇയാൾ ഇടക്കുന്നത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
മുക്കാലി ഇടക്കുന്നം റോഡിൽ ഒന്നാംമുക്കാലി റേഷൻ കടയുടെ പിൻഭാഗത്തെ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ റബ്ബർ ടാപ്പിങ്ങിന് പോയ തൊഴിലാളിയാണ് മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു