കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ സ്വയം തൊഴിൽ വായ്പ പദ്ധതി അപേക്ഷ ക്ഷണിച്ചു
സ്വയം തൊഴിൽ വായ്പ പദ്ധതി
കോട്ടയം : കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന കുറഞ്ഞ പലിശ നിരക്കുള്ള വിവിധ സ്വയം തൊഴിൽ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വായ്പ തുകയ്ക്ക് കോർപറേഷൻ നിബന്ധനകൾക്ക് വിധേയമായി ഉദ്യോഗസ്ഥജാമ്യമോ വസ്തുജാമ്യമോ ഹാജരാക്കണം. സർക്കാർ ജീവനക്കാർക്കായി സ്വന്തം ജാമ്യത്തിൽ 4,00,000 രൂപ വരെയുള്ള വ്യക്തിഗത വായ്പാപദ്ധതിയും നിലവിലുണ്ട്. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കുമായി കോർപറേഷന്റെ നാഗമ്പടത്ത് പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. വിശദവിവരത്തിന് ഫോൺ: 0481 2562532,9400068505