വേലനിലം കുടിവെള്ളപദ്ധതി കെ വി കുര്യന്‍ അനുസ്മരണ സമ്മേളനം നടത്തി
വേലനിലം കുടിവെള്ളപദ്ധതി കെ വി കുര്യന്‍ അനുസ്മരണ സമ്മേളനം നടത്തി
വേലനിലം: വേലനിലം കുടിവെള്ള പദ്ധതിയുടെ സ്ഥാപകനും മുന്‍ കാഞ്ഞിരപ്പള്ളി എംഎല്‍എയുമായ കെ വി കുര്യന്‍ എക്സ് എം എല്‍ എ യുടെ അഞ്ചാം ചരമവാര്‍ഷികദിനത്തോട് അനുബന്ധിച്ച് വേലനിലം കുടിവെള്ള പദ്ധതിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. നെന്മേനി ആശഭവനില്‍ വെച്ച് നടത്തിയ സമ്മേളനം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു. കുടിവെള്ള പദ്ധതി പ്രസിഡന്റ് കെ കെ കുര്യന്‍ പൊട്ടംകുളം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആശാഭവനിലെ അന്തേവാസികള്‍ക്കുള്ള വസ്ത്രവിതരണവും എം പി നിര്‍വ്വഹിച്ചു. വയോജനങ്ങളെ ആദരിക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം പി ആര്‍ അനുപമ നിര്‍വ്വഹിച്ചു. കിന്‍ഫ്ര ഫിലിം വീഡിയോ പാര്‍ക്ക് ചെയര്‍മാന്‍ ജോര്‍ജ്ജ് കുട്ടി ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ജോമി തോമസ്,കെ പി നാസറുദ്ധീന്‍,റോയി കപ്പലുമാക്കല്‍,കെ എസ് രാജു,അനിതാ ഷാജി,ഷുക്കൂര്‍ കുതിരംകാവില്‍,അഷറഫ് കല്ലുപുരയ്ക്കല്‍,അജീഷ് വേലനിലം,കെ കെ ഹനീഫ,മോഹനന്‍ കടൂപറമ്പില്‍, തങ്കപ്പന്‍ ഞാറയ്ക്കല്‍,റോയി തുടങ്ങിയവര്‍ സംസാരിച്ചു.