പി ഐ ഷുക്കൂർ പി ഐ തമ്പി അനുസ്മരണം വെള്ളിയാഴ്ച
പി ഐ ഷുക്കൂർ പി ഐ തമ്പി അനുസ്മരണം ഇന്ന്
കാഞ്ഞിരപ്പള്ളി: സി പി ഐ എം നേതാക്കളായിരുന്ന പി ഐ ഷുക്കൂർ, പി ഐ തമ്പി എന്നിവരുടെ നാലാമത് അനുസ്മരണം വെള്ളിയാഴ്ച നടക്കും.
സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം, തോട്ടം തൊഴിലാളി യൂണിയൻ (സിഐടിയു) നേതാവായിരിക്കെയാണ് പി ഐ ഷുക്കൂർ അന്തരിച്ചത്.വെള്ളിയാഴ്ച രാവിലെ പുഷ്പാർച്ചനയും വൈകുന്നേരം അഞ്ചിന്പാറത്തോട് ടൗണിൽ അനുസ്മരണ സമ്മേളനവും ചേരും.
പി ഐ തമ്പിയുടെ അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ ചേരും.