വേലനിലം കുടിവെള്ള പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കെ വി കുര്യന്‍ അനുസ്മരണം നാളെ
വേലനിലം കുടിവെള്ള പദ്ധതിയുടെ സ്ഥാപകനും കാഞ്ഞിരപ്പള്ളി മുന്‍ എംഎല്‍എയും മുണ്ടക്കയം പഞ്ചായത്തിന്റെയും ദീര്‍ഘകാലം മുണ്ടക്കയം സര്‍വീസ് സഹകരണ ബാങ്കിന്റെയും പ്രസിഡണ്ട് ആയിരുന്ന കെ വി കുര്യന്‍ എക്‌സ് എം എല്‍ എ യുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നാളെ വേലനിലം കുടിവെള്ള പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നെന്മേനി ആശ ഭവനില്‍ വെച്ച് അനുസ്മരണയോഗം സംഘടിപ്പിക്കും.കുടിവെള്ള പദ്ധതി പ്രസിഡന്റ് കെ കെ കുര്യന്‍ പൊട്ടംകുളം അദ്ധ്യക്ഷത വഹിക്കുന്ന യോഗം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും,കിന്‍ഫ്ര ഫിലിം വീഡിയോ പാര്‍ക്ക് ചെയര്‍മാന്‍ ജോര്‍ജ്ജ് കുട്ടി ആഗസ്തി മുഖ്യപ്രഭാഷണം നടത്തും.വാര്‍ഡ് മെമ്പര്‍ ജോമി തോമസ്,റോയി കപ്പലുമാക്കല്‍,കെ എസ് രാജു,അനിതാ ഷാജി,ഡോ അനിയന്‍ ശ്രീവിലാസം,കുടിവെള്ള പദ്ധതി സെക്രട്ടറി കെ പി നാസറുദ്ധീന്‍,ഷുക്കൂര്‍ കുതിരംകാവില്‍ തുടങ്ങിയവര്‍ സംസാരിക്കും പരിപാടിയുടെ ഭാഗമായി കുടിവെള്ള പദ്ധതിയുടെ പരിധിയില്‍ വരുന്ന എണ്‍പത് വയസ്സ് കഴിഞ്ഞവരെ ആദരിക്കല്‍,വസ്ത്രവിതരണം,സ്‌നേഹവിരുന്ന് എന്നിവ നടക്കും