മുണ്ടക്കയത്ത് രണ്ട് വാഹനങ്ങളെ ഇടിച്ച് നിർത്താതെ പോയ കാർ മുണ്ടക്കയം ഇഞ്ചിയാനി സ്രാമ്പി ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
മുണ്ടക്കയത്ത് രണ്ട് വാഹനങ്ങളെ ഇടിച്ച് നിർത്താതെ പോയ കാർ മുണ്ടക്കയം ഇഞ്ചിയാനി സ്രാമ്പി ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വിജനമായ പ്രദേശത്ത് കാർ ഉപേക്ഷിച്ച ശേഷം യാത്രക്കാർ രക്ഷപ്പെട്ടു. വണ്ടിപ്പെരിയാർ ആർ ടി ഓ രജിസ്ട്രേഷൻ കീഴിലുള്ള ഉപ്പുതറ പശുപ്പാറ സ്വദേശിയുടെ പേരിലുള്ള ടാക്സി കാറാണ് അപകടം ഉണ്ടാക്കിയത്. അതെ സമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്നു നാട്ടുകാർ പറയുന്നു. അന്യസംസ്ഥാനങ്ങളിൽനിന്ന് എംഡി എം എ അടക്കമുള്ള മാരക മയക്കുമരുന്നുകൾ കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തിക്കുന്നത് മുണ്ടക്കയം വഴിയാണെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നുണ്ട്.