കോരുത്തോട്ടില്‍ പനയ്ക്കച്ചിറ ഇറക്കത്തില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം
കോരുത്തോട്ടില്‍ പനയ്ക്കച്ചിറ ഇറക്കത്തില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം
കോരുത്തോട്: കോരുത്തോട് പഴയ പനയ്ക്കച്ചിറ ഇറക്കത്തില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. കോരുത്തോട്ടില്‍ നിന്നും മുണ്ടക്കയത്തേക്കു വരികയായിരുന്ന തേജസ്സ് ബസും ഗ്ലോബല്‍ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.ഇറക്കത്തില്‍ വെച്ച് തേജസ്സ് ബസ്സിന് പിന്നില്‍ പിന്നാലെ വന്ന ഗ്ലോബല്‍ ബസ് ഇടിക്കുകയായിരുന്നു.മത്സരയോട്ടത്തിനിടെയാണ് അപകടമെന്ന് ആരോപണമുണ്ട്.അപകടത്തില്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക് പരിക്കേറ്റിട്ടുണ്ട്്.പരിക്കേറ്റവരെ മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും നില ഗുരുതരമല്ല