വേലനിലത്ത് വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ യുവാവ് പാറക്കെട്ടിനുള്ളിലേക്ക് ചാടി. നാട് ഉദ്വേഗമുനയിൽ നിന്നത് മണിക്കൂറുകളോളം
fake image
വേലനിലത്ത് വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ യുവാവ് പാറക്കെട്ടിനുള്ളിലേക്ക് ചാടി. നാട് ഉദ്വേഗമുനയിൽ നിന്നത് മണിക്കൂറുകളോളം വേലനിലം: വേലനിലത്ത് വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ യുവാവ് പാറക്കെട്ടിനുള്ളിലേക്ക് ചാടിയത് നാടിനെ ആശങ്കയിലാക്കി. ഞായറാഴ്ച വൈകിട്ട് ഒമ്പതരയോട് കൂടി വേലനിലം കുടുക്കപ്പാറയിൽ ആണ് സംഭവം. വേലനിലം വെട്ടുകല്ലാംകുഴി റോഡ് സൈഡിൽ താമസിക്കുന്ന യുവാവ് വീട്ടുകാരുമായി പിണങ്ങിയതിനെ തുടർന്ന് ചെകുത്തായ കുടുക്കപ്പാറ യുടെ മുകളിലെത്തി ഇരിക്കുമ്പോൾ പിന്നാലെ പിതാവ് തേടി വരുന്നത് കണ്ട് ചെകുത്തായ പാറയിലൂടെ താഴേക്ക് ഊർന്നിറങ്ങുകയായിരുന്നു. രാത്രിയിൽ
പാറക്കെട്ടിനുള്ളിൽ യുവാവിനെ കാണാതായതോടുകൂടി നാടുമുഴുവൻ ആശങ്കയിലായി. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ചെകുത്തായ പാറയുടെ താഴെ പൊന്തക്കാട്ടിനുള്ളിൽ ഇരിക്കുന്ന യുവാവിനെ കണ്ടെത്തിയെങ്കിലും മുൾപടർപ്പുകൾക്കിടയിലേക്ക് എത്തിപ്പെടുവാൻ സാധിച്ചില്ല തുടർന്ന് കൂട്ടിക്കൽ റോഡിന്റെ രണ്ടാം മെയിൽ ഭാഗത്തു നിന്നും മുകളിലേക്ക് കയറി നാട്ടുകാരുടെ നേതൃത്വത്തിൽ കാട് വെട്ടി തെളിച്ചു പത്തരയോട് കൂടി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് ഫയർ റെസ്ക്യൂ സംഘവും പോലീസും സ്ഥലത്തെത്തിയിരുന്നു. നിസാര പരിക്കേറ്റ യുവാവിന് മുണ്ടക്കയത്തെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സാ നൽകി