വേലനിലത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു
വേലനിലത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു
മുണ്ടക്കയം: വേലനിലം സീവ്യൂ കവലയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം. മുണ്ടക്കയം ഭാഗത്ത് നിന്നും എത്തിയ ഓട്ടോറിക്ഷ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണം വിട്ടു റോഡിൽ കൂടി നടന്നു പോവുകയായിരുന്ന കുട്ടികളെ ഇടിച്ച ശേഷം മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന പാറത്തോട് സ്വദേശിയായ യാത്രികനും കാൽനടയാത്രക്കാരായ വേലനിലം സ്വദേശിയായ കുട്ടിക്കും പരിക്കേറ്റു.