കൂട്ടിക്കൽ കാട്ടുപന്നിയുടെ അക്രമണത്തിൽ യുവാവിന് പരിക്ക്
ചിത്രം സാങ്കല്പികം
കൂട്ടിക്കൽ കാട്ടുപന്നിയുടെ അക്രമണത്തിൽ യുവാവിന് പരിക്ക്
കൂട്ടിക്കൽ : ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന യുവാവിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. കൂട്ടിക്കൽ സ്വദേശി കടവുകര സാദിക് നാണ് കൂട്ടിക്കൽ എന്തയാർ റോഡിൽ വെച്ച് അപകടമുണ്ടായത്. ജോലി ക്കു ശേഷം രാത്രി 9.30 യോടെ വെട്ടികാനത്തുള്ള വീട്ടിലേക്കു സ്‌കൂട്ടർ ൽ പോകും വഴിയാണ് റോഡിന് കുറുകെ ചാടി കാട്ടുപന്നികൾ കൂട്ടമായി ആക്രമിച്ചത്. അക്രമണത്തെ തുടർന്ന് സ്‌കൂട്ടർ ൽ നിന്നും യുവാവ് മറിഞ്ഞു വീഴുകയും കാലിനും കയ്ക്കും മുറിവുണ്ടാകുകയും ചെയ്തു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സ നേടി.
ഇതിനുമുന്മ്പും കാട്ടുപന്നികളുടെ അക്രമണത്തിൽ പലർക്കും അപകടമുണ്ടായിട്ടുണ്ടെന്നും ഭാഗ്യം കൊണ്ടാണ് പലരും രെക്ഷപെട്ടതെന്നും നാട്ടുകാർ പരയുന്നു. പൊതുവെ ജനവാസം കുറവുള്ള ഭാഗത്തുള്ള റോഡ് ആയതിനാൽ അപകടം പറ്റിയാൽ മറ്റുള്ളവർ അറിയാൻ വൈകും. മുൻപ് ഇതുപോലെ ജോലി കഴിഞ്ഞ് പോയ യുവാവിനെ രാത്രി യിൽ കാട്ടുപന്നി ആക്രമിച്ച് ബൈക്ക് മറിഞ്ഞു വിഴുകയും പിറകെ വന്ന വാഹനത്തിൽ ഉണ്ടായിരുന്നവർ രെക്ഷപെടുത്തുകയുമായിരുന്നു.
അധികാരികൾക് പരാതി നൽകിയിട്ടും വിഷയത്തിൽ കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
. ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ ജനങ്ങളുടെ ജീവന് ഭീഷണിയായ പന്നികളുടെ ആക്രമണം തടയാനുള്ള മാർഗങ്ങൾ ഉടൻ നടപ്പിലാക്കാൻ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.