കെ എസ് ആര്‍ ടി സി ബസ്സിനുള്ളില്‍ യാത്രികയ്ക്ക്ത ലകറക്കം മുണ്ടക്കയം ഗവ: ആശുപത്രിയിലേക്ക് ബസ്സുമായെത്തി ജീവനക്കാര്‍
ചിത്രം സാങ്കല്പികം
മുണ്ടക്കയം: യാത്രാ മധ്യേ ബസ്സിനുള്ളില്‍ വെച്ച് തലകറക്കമനുഭവപ്പെട്ട യാത്രികയെ ആശപത്രിയിലെത്തിച്ച് ജീവനക്കാര്‍ ശനിയാഴ്ച ഉച്ചയോടെ കോട്ടയം ഡിപ്പോയില്‍ നിന്നും കട്ടപ്പന ചെമ്മണ്ണാറിലേക്ക് പോയ ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ്സിലെ ഇടുക്കി സ്വദേശിയായ യാത്രികയ്ക്കാണ്മു ണ്ടക്കയം ടൗണിനോടടുത്തപ്പോള്‍ തലകറക്കമനുഭവപ്പെട്ടത് കുഴഞ്ഞുവീഴുവാന്‍ പോയ യാത്രികനെയുമായി ഉടന്‍ തന്നെ ബസ് ജീവനക്കാര്‍ മുണ്ടക്കയം ഗവ: ആശുപത്രിയിലേക്ക് കെ എസ് ആര്‍ ടി സി ബസ് ഓടിച്ചു കയറ്റുകയായിരുന്നു.ആശുപത്രിയിലേക്ക് ബസ് വരുന്നതു കണ്ട് നാട്ടുകാരും ജീവനക്കാരും ആദ്യമൊന്നമ്പരന്നു. യാത്രികനെ ആശുപത്രിയിലെത്തിച്ച ശേഷം ബസ് യാത്ര തുടര്‍ന്നു.ബി പി താഴ്ന്നതിനെ തുടര്‍ന്നുണ്ടായ തലകറക്കമായിരുന്നുവെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നുവെന്നും ഗവ: ആശുപത്രിയധികൃതര്‍ ന്യൂസ് മുണ്ടക്കയത്തോട് പറഞ്ഞു.