മണര്‍കാട്ട് സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം
മണര്‍കാട്ട് സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം. സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനാല്‍ പൊലീസ് സംഘം സ്ഥലത്തെത്തി ചെറിയതോതിൽ ലാത്തിവീശി. ഇരു വിഭാഗങ്ങളും തമ്മില്‍ പ്രദേശത്ത് സംഘര്‍ഷം നില നില്‍ക്കുകയാണ്. സംഘര്‍ഷത്തില്‍ 3 യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.ഇതിനിടയിൽ റിപ്പോർട്ടർ ടി വി യുടെ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്.
പരസ്പരം വീടുകള്‍ ആക്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായി പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് ആക്രമിക്കാന്‍ സി പി എം പ്രവര്‍ത്തകര്‍ ശ്രമിച്ചു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സിപിഎം പാര്‍ട്ടി ഓഫീസിന്റെ മുന്നിലായിരുന്നു സംഘര്‍ഷമുണ്ടായത്. ഒരു തരത്തിലുള്ള പ്രകോപനവുമില്ലാതെ സിപിഎം പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനത്തിലേക്ക് പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ പറഞ്ഞു.
സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍,വിടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവരും പ്രവര്‍ത്തകരുമുണ്ട്. കൂടാതെ സിപിഎം പ്രവര്‍ത്തകരമുണ്ട്. ഇവരെ പിരിച്ചുവിടാന്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട്.
മണർകാട് യു ഡി എഫിന്റെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ആഫിസിൽ പോലീസ് കയറിയെങ്കിലും പിന്നീട് പോലീസ് നേതാക്കളുമായി ചർച്ച ചെയ്തു പുറത്തിറങ്ങി.മണർകാട് പള്ളി പെരുന്നാൾ ദിവസമായ ഇന്ന് ഗതാഗത തടസ്സം നേരിടാതിരിക്കാൻ ശക്തമായ പോലീസ് സംവിധാനം ഒരുക്കിയിട്ടുണ്ട്.ജില്ലാ പോലീസ് മേധാവി കെ കാർത്തിക് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.