സെൻറ് ജോസഫ് സെൻട്രൽ സ്കൂൾ വെച്ച് നടത്തപ്പെടുന്ന ഇന്റർ സ്കൂൾ ശാസ്ത്രമേള “ഇനിഷ്യോ 23” യുടെ ലോഗോ പ്രകാശനം ചെയ്തു
സെൻറ് ജോസഫ് സെൻട്രൽ സ്കൂളിൽ
ലോഗോപ്രകാശനം
ഒക്ടോബർ 18 ,19, 20 തീയതികളിൽ സെൻറ് ജോസഫ് സെൻട്രൽ സ്കൂൾ വെച്ച് നടത്തപ്പെടുന്ന ഇന്റർ സ്കൂൾ ശാസ്ത്രമേള “ഇനിഷ്യോ 23” യുടെ ലോഗോ കാഞ്ഞിരപ്പള്ളി രൂപതാ മുൻ ബിഷപ്പ് മാർ മാത്യു അറക്കൽ തിരുവല്ല അതിരൂപത സിബിഎസ്ഇ സ്കൂൾ മാനേജർ റവ. ഫാ. ഡോ. ഫിലിപ്പ് പയ്യപള്ളിയിലിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. കേരളത്തിലെ പ്രമുഖ പ്രൊഫഷണൽ കോളേജുകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും കാർഷിക ഗവേഷണ സ്ഥാപനങ്ങളും പങ്കെടുക്കുന്ന ഇനിഷ്യോ-23 യുടെ ലോഗോ പ്രകാശന വേളയിൽ അധ്യാപകരെ ആദരിക്കുകയും ‘ഗുരുവന്ദനം’ നടത്തുകയും ചെയ്തു. സ്കൂൾ മാനേജർ ഫാ. മത്തായി മണ്ണൂർവടക്കേതിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. സുദീപ് നാലന്നടിയിൽ, സ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് സ്വപ്ന റോയി, ശാസ്ത്രമേള ജനറൽ കൺവീനർ ആന്റണി കുരുവിള എന്നിവർ ആശംസകൾ അർപ്പിച്ചു. ശാസ്ത്രമേള കോ-ഓർഡിനേറ്റർ സി.ജിജി പുല്ലത്തിൽ എ.ഒ. ലോഗോയുടെ പ്രതീകാത്മക വിവരണം നടത്തി.