പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്ലാ ബൂത്തുകളിലും വോട്ടിംഗ് ആരംഭിച്ചു
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്ലാ ബൂത്തുകളിലും വോട്ടിംഗ് ആരംഭിച്ചു. പ്രതികൂല സാഹചര്യം മുന്നില്‍ കണ്ട് വോട്ടര്‍മാര്‍ രാവിലെ 6.30 ന് തന്നെ വോട്ടിംഗ് കേന്ദ്രത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ സജീവമായി പങ്കെടുക്കുന്നുവെന്നും അത് ജനാധിപത്യത്തിന്‍റെ സൗന്ദര്യമാണെന്നും കോട്ടയം ജില്ലാ കളക്ടര്‍ വിഘ്നേശ്വരി മാധ്യമങ്ങളോട് പറഞ്ഞു.
മണ്ഡലത്തിലെ 182 ബൂത്തുകളും വോട്ടിംഗിന് സജ്ജമായിരിക്കുകയാണ്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് ഉണ്ടാകും. തെരഞ്ഞെടുപ്പ് നടപടികൾ കളക്‌ട്രേറ്റിലെ കൺട്രോൾറൂമിലൂടെ തത്സമയം നിരീക്ഷിച്ചുവരികയാണ്.