സൗരവേലി നോ പ്രോബ്‌ളം …കണ്ണിമലയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
സൗരവേലി നോ പ്രോബ്‌ളം …കണ്ണിമലയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു.
മുണ്ടക്കയം: കണ്ണിമലയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. നിരവധിപേരുടെ കൃഷികള്‍ നശിച്ചു.തണ്ണിപ്പാറയില്‍ കുര്യോക്കോസ് മാത്യുവിന്റെ ഭൂമിയിലെ മുന്നൂറ് മൂടോളം കപ്പ ആനകള്‍ നശിപ്പിച്ചു.മെക്കാശ്ശേരി ജോസ്,പഴയതോട്ട് ജോയിമോന്‍,ചാലക്കുഴി എസ്‌റ്റേറ്റ് എന്നിവിടങ്ങളിലെ കൈത,വാഴ,കപ്പ തുടങ്ങിയ കൃഷികള്‍ ആനക്കൂട്ടം നശിപ്പിച്ചു.കാഴിഞ്ഞയിടെ സ്ഥാപിച്ച സൗരവേലി തകര്‍ത്താണ് ആനകളെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടുകൂടിയാണ് ആക്രമണം ഉണ്ടായത്.