കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു
കാഞ്ഞിരപ്പള്ളി :കൂവപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേതൃത്വം നൽകിയ സഹകരണ ജനാധിപത്യമുന്നണിയ്ക്ക് വിജയം.ആകെയുള്ള 11 സീറ്റിൽ 6 സീറ്റിലാണ് യു ഡി എഫ് വിജയിച്ചത്
എൽ ഡി എഫ് നേതൃത്വം നൽകിയ സഹകരണ മുന്നണിയ്ക്ക് 5 സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.
ജനറൽ വിഭാഗത്തിൽ മത്സരിച്ച ടോമി ജോസഫ് ബാങ്ക് പ്രസിഡൻ്റാകും.
വനിത മണ്ഡലത്തിൽ 3 സീറ്റും യുഡി എഫ് നേടി