കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ ജ്യൂവല്ലറിയിൽ നിന്നും സ്വർണ വളകൾ മോഷ്ടിച്ച വയോധിക പോലീസ് പിടിയിൽ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ ജ്യൂവല്ലറിയിൽ നിന്നും സ്വർണ വളകൾ മോഷ്ടിച്ച വയോധിക പോലീസ് പിടിയിൽ
റാന്നി അത്തിക്കയം സ്വദേശിനിയായ മേഴ്സിയാണ് പിടിയിലായത്.
കഴിഞ്ഞ 28 ആം തീയതി രാവിലെ പത്തു മണിയോടെ ജ്യൂവലറിയിൽ എത്തിയ മേഴ്സി ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് അഞ്ച് പവനോളം വരുന്ന 2 വളകൾ കൈക്കലാക്കുകയായിരുന്നു.
നല്ല നിലയിൽ കഴിയുന്ന ഇവരുടെ 2 മക്കളും വിദേശത്താണ്.
മക്കളറിയാതെ മേഴ്സി അയൽവാസികളിൽ നിന്നും 3 ലക്ഷത്തോളം രൂപ വായ്പ വാങ്ങിയിരുന്നു.
ഇത് തിരിച്ചു നൽകുവാനാണ് മോഷണം നടത്തിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.
ദൃശങ്ങൾ സഹിതം ഇവരുടെ മോഷണ വിവരം പുറത്ത് വന്നതോടെ തിരിച്ചറിഞ്ഞ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച്ച രാവിലെ ഇവരെ വീട്ടിലെത്തി പോലീസ് പിടികൂടുകയായിരുന്നു.