പാറത്തോട് വെളിച്ചിയാനിയില്‍ കെ എസ്സ് ആര്‍ ടി സി ബസ്സും സ്വകാര്യ ബസ്സും കൂയിടിച്ച് അപകടം.
കാഞ്ഞിരപ്പള്ളി വെളിച്ചയാനിയിൽ കെ.എസ്.ആർ ടി യും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.
പാറത്തോട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ മുൻപിലെ വളവിൽ ഇന്ന് ഉച്ചകഴിഞ്ഞു മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.മുണ്ടക്കയം ഭാഗത്ത് നിന്ന് കണ്ണൂർ കൊന്നക്കാടിന് പോയ കെ.എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസ് എതിർദിശയിൽ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
കെ.എസ് ആർ ടി സി യിൽ ഇടിച്ച സ്വകാര്യ ബസ് റോഡ് വക്കിലെ മാടക്കടയും, റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും ഇടിച്ച് തെറിപ്പിച്ചാണ് നിന്നത് .ഈ കടയിൽ ഉണ്ടായിരുന്നവർക്കും, ഇരു ബസുകളിലും യാത്ര ചെയ്തിരുന്നവർക്കുമാണ് പരുക്കേറ്റത്.ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തി ക്രെയിൻ ഉപയോഗിച്ച് കെ.എസ് ആർ ടി സി ബസ് റോഡിൽ നിന്ന് നീക്കിയത്.അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.