ശക്തമായ മഴയ്ക്കു സാധ്യത,കോട്ടയം ജില്ലയിൽ ഇന്ന് യെല്ലോ അലെർട്ട്

ശക്തമായ മഴയ്ക്കു സാധ്യത,കോട്ടയം ജില്ലയിൽ ഇന്ന് യെല്ലോ അലെർട്ട്

ശക്തമായ മഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ഇന്ന് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

നാളെ (സെപ്റ്റംബർ 2) ഇടുക്കി ജില്ലയിലും സെപ്റ്റംബർ മൂന്നിന് തിരുവനന്തപുരം ജില്ലയിലും സെപ്റ്റംബർ നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും സെപ്റ്റംബർ അഞ്ചിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page