യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
മുണ്ടക്കയം: യുവതിയെ
കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ
യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കോരുത്തോട് കോസടി ഭാഗത്ത്
കുരിയിലംകാട്ടിൽ വീട്ടിൽ ഡെന്നീസ്
ദേവസ്യ (31) എന്നയാളെയാണ്
മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കാഞ്ഞിരപ്പള്ളി
സ്വദേശിനിയായ യുവതിയുമായി
സൗഹൃദത്തിൽ ആവുകയും തുടർന്ന്
വിവാഹ വാഗ്ദാനം നൽകി യുവതിയെ
പീഡിപ്പിക്കുകയുമായിരുന്നു. യുവതിയുടെ
സ്വകാര്യ ചിത്രങ്ങൾ ഇയാൾ
മൊബൈലിൽ പകർത്തുകയും ചെയ്തു. തുടർന്ന് യുവതി ഇയാളുമായുള്ള
സൗഹൃദത്തിൽ നിന്നും പിന്മാറിയതിനെ
തുടർന്നുണ്ടായ വിരോധം മൂലം ഇയാൾ
യുവതിയെ ചിത്രങ്ങൾ കാണിച്ചു
ഭീഷണിപെടുത്തി 29 ആം തീയതി രാത്രി
8:00 മണിയോടുകൂടി തന്റെ
താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി
കയ്യിൽ കരുതിയിരുന്ന വാക്കത്തി
കൊണ്ട് വെട്ടുകയായിരുന്നു. തുടർന്ന്
ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നു
കളയുകയും ചെയ്തു. പരാതിയെ തുടർന്ന്
മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ
ചെയ്യുകയും ശാസ്ത്രീയമായ
പരിശോധനയിലൂടെ ഇയാളെ കണ്ടെത്തി
സാഹസികമായി
പിടികൂടുകയുമായിരുന്നു.