നിർധന കുടുംബത്തിന് സ്നേഹ വീട് സമ്മാനിച്ചു
മുണ്ടക്കയം :ദീർഘകാലമായ ഒരു കുടുംബത്തിൻറെ അടച്ചുറപ്പുള്ള ഒരു ഭവനം എന്ന സ്വപ്നം സഫലമായി.പാലൂർക്കാവ്, സെന്റ്. ജോൺസ് സി.എസ്.ഐ സഭയിലെ അംഗവും ഐരുമല ബേബി മർക്കോസിനും കുടുംബത്തിനും ആണ് പാലൂർക്കാവ് സ്വദേശിയും മുണ്ടക്കയം ഹോളി ട്രിനിറ്റി സി. എസ്.ഐ ഇടവകയിലെ അംഗവുമായ മാടവന പറമ്പിൽ . നെജി ജോണും കുടുംബവും സ്നേഹവീട് പണിത് നൽകിയത്. പ്രതിഷ്ഠാ ശുശ്രൂഷകൾക്ക് മുണ്ടക്കയം ഹോളി ട്രിനിറ്റി സി. എസ്. ഐ ഇടവകയുടെ വികാരിയും മുണ്ടക്കയം വൈദിക ജില്ല ചെയർമാനുമായ റവ. ജോൺ ഐസക് മുഖ്യ കാർമികത്വം വഹിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്കും ശുശ്രൂഷകൾക്കും പാലൂർക്കാവ് സെൻറ് ജോൺസ് സി.എസ്.ഐ സഭയുടെ വികാരി റവ.റിജിൻ പി ഏബ്രഹാം നേതൃത്വം നൽകി. ബോബിനാ മാത്യു, ജേക്കബ് പി.ജോൺ, പി കെ ജോൺസൺ, സുധി ,ആശ ബിനു, ബിനു, സുധി,ഡേ.കെ ജെ ഏബ്രഹാം, ബാബു എഫ്, ബേബി ജോർജ് പഞ്ചായത്തംഗം മേരിക്കുട്ടി എന്നിവരും, സഭാ ജനങ്ങളും പ്രതിഷ്ഠ ശുശ്രൂഷയിൽ സന്നിഹിതരായിരുന്നു.