പരിചയക്കാരായ ഇടപാടുകാരെ ഉപയോഗിച്ച് ബാങ്കിലെ സ്വർണ പരിശോധകൻ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി
മണിമല: പരിചയക്കാരായ ഇടപാടുകാരെ ഉപയോഗിച്ച് ബാങ്കിലെ സ്വർണ പരിശോധകൻ മുക്കുപണ്ടം
പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. കേരള ഗ്രാമീൺ ബാങ്ക് മണിമല ശാഖയിലെ കരാർ ജീവനക്കാരനാണ്ഇ ത്തരത്തിൽ തട്ടിപ്പ് നടത്തിയത്. ഇടപാടുകാർ മുഖേന നാല്ക്ഷത്തോളം രൂപ ഇയാൾ
തട്ടിയെടുത്തു. ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിൽ ആറോളം ഉരുപ്പടികൾ മുക്കുപണ്ടമാണെന്ന്ക ണ്ടെത്തി.
വിശദമായ പരിശോധനയിൽ ആറു പേർ മുക്കുപണ്ടം പണയം വച്ചതായി കണ്ടെത്തുകയായിരുന്നു.
ഇതോടെ ഇടപാടുകാരുമായി ബന്ധപ്പെട്ടപ്പോൾ ബാങ്കിലെ സ്വർണ പരിശോധകൻ നൽകിയ സ്വർണമാണ്
പണയം വച്ചതെന്നും പണം അയാൾക്ക്കൊടുത്തതായും ഇടപാടുകാർ അറിയിച്ചു. അടുത്ത നാളുകളിലാണ്
ഇത്തരത്തിലുള്ള ഇടപാടുകൾ നടന്നത്. സംഭവം സംബന്ധിച്ച് ഇന്നലെ ബാങ്ക്അ ധികൃതർ മണിമല പോലീസിൽ
പരാതി നൽകി.