മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ 46 കാരനെ പോലീസ് അറസ്റ്റ് ചെയ്തു
പൊൻകുന്നം,: മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ 46 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് ചെന്നാക്കുന്ന് ഭാഗത്ത് ഈറ്റത്തോട് വീട്ടിൽ മനോജ് ജോസഫ് (46) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. പൊൻകുന്നം സ്വദേശിയായ മധ്യവയസ്കൻ ഈ മാസം പതിനെട്ടാം തീയതി പാലാ മാർ സ്ലിവാ ആശുപത്രിയിൽ വച്ച് മരണപ്പെടുകയും തുടർന്ന് പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിന് ഏറ്റ ശക്തമായ ക്ഷതം മൂലമാണ് മരണം സംഭവിച്ചത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പതിനഞ്ചാം തീയതി മനോജ് ജോസഫ് ബന്ധുവായ മധ്യവയസ്കനുമായി തന്റെ വീട്ടിൽ വച്ച് അമ്മയെയും, സഹോദരിയെയും പറ്റി മധ്യവയസ്കൻ അപവാദം പറഞ്ഞതുമായി ബന്ധപ്പെട്ട് വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് വീട്ടിൽ ഉണ്ടായിരുന്ന പഴയ ഇരുമ്പ് സൈക്കിൾ പമ്പ് കൊണ്ട് ഇയാളെ ആക്രമിച്ചതിനെ തുടർന്ന് ഇയാൾക്ക് ഗുരുതരമായ പരിക്ക് പറ്റി ആശുപത്രിയിൽ ആവുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാൾ മധ്യവയസ്കൻ ഇയാളുടെ വീട്ടിലേക്ക് വരുവാൻ ഉപയോഗിച്ച മോട്ടോർസൈക്കിൾ തീ വെച്ച് നശിപ്പിക്കുകയും ചെയ്തു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ് എൻ, എസ്.ഐ അഭിലാഷ് എം.ഡി, റെജിലാൽ കെ.ആർ, സുനിൽകുമാർ, സി.പി.ഓ മാരായ ഷാജി ജോസഫ്, ജയകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.