സാമ്പത്തിക ക്രമക്കേടുകൾ.മലബാർ ഗോൾഡിനെ വഞ്ചിച്ച ജീവനക്കാരനെതിരേ കേസെടുത്തു
മലബാർ ഗോൾഡിനെ വഞ്ചിച്ച ജീവനക്കാരനെതിരേ കേസെടുത്തു
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കോർപറേറ്റ് ഓഫീസിൽ വിഷ്വൽ മർക്കറ്റിംങ് വിഭാഗത്തിലെ അസിസ്റ്റന്റ് ജനറൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്ന എരുമേലി എടകടത്തി സ്വദേശി വടക്കേടത്ത് ഹൗസിൽ അർജുൻ സത്യനെതിരെ കഴിഞ്ഞ നാലു വർഷമായി നടത്തിവരുന്ന സാമ്പത്തിക ക്രമക്കേടുകൾ കണ്ടുപിടിച്ചതിനെ തുടർന്ന് കമ്പനിയുടെ പരാതി യിൽ കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഇയാൾ കമ്പനിയുമായി ബന്ധമുള്ള മാർക്കറ്റിങിലെ വിവിധ ഇടപാട്കാരുമായി ഗൂഢാലോചന നടത്തി കമ്പനിയിൽ നിന്നും ഏകദേശം ഒന്നരക്കോടി രൂപയോളം ഇടപാടുകാരുടെ സഹായത്തോടെ തന്റെ മാതാപിതാക്കളുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് തന്ത്രപൂർവ്വം മാറ്റു കയായിരുന്നു. വിശദമായ അന്വേഷണത്തെ തുടർന്ന് കമ്പനിയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട ഇയാൾ ഇപ്പോൾ പോലീസ് കേസിനെതുടർന്ന് ഒളിവിൽ പോയിരിക്കയാണ്. ഇയാൾക്ക് പുറമെ ഇയാളുടെ മാതാപിതാക്കളുടെയും ഭാര്യയുടെയും കൂടാതെ സാമ്പത്തിക ക്രമക്കേടുകൾക്ക് കൂട്ടുനിന്ന ഇടപാടുകാരുടെയും പേരിൽ പോലീസിൽ പരാതിയുണ്ട്.